mehandi banner desktop
Chavakkad online

എം.വി. അബൂബക്കർ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Ft

ചാവക്കാട്: ചാവക്കാട് ടൗൺ വാർഡ് മുൻ കൗൺസിലറും മുനിസിപ്പൽ ചെയർമാനും തൃശൂർ ഡി.സി.സി മുൻ പ്രസിഡൻ്റുമായിരുന്ന എം.വി. അബൂബക്കർ സാഹിബിന്റെ അനുസ്മരണം 171-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു.​ജയൻ പൊന്നരാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എ. നാസർ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ കോനാരത്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.​കെ.എം. ബിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.വി. അഷറഫ്, ഉണ്ണികൃഷ്ണൻ കോഴിക്കുളങ്ങര, ബേബി കണ്ടംപുള്ളി, രാധാകൃഷ്ണൻ വെങ്കിട, തിലകൻ ചെഞ്ചേരി, എം.എ. ഉണ്ണികൃഷ്ണൻ, എം.കെ. അംബുജാക്ഷി, ഉഷ ഉണ്ണികൃഷ്ണൻ, എം.കെ. നാരായണൻ എന്നിവർ സംസാരിച്ചു. മജീദ് കണ്ണാട്ട് നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.