mehandi banner desktop
Chavakkad online

സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം സ്കൂളിന് വെള്ളിത്തിളക്കം

Ft

ഗുരുവായൂർ : ചെന്നൈ മാങ്കാട് വേലമ്മൽ വിദ്യാലയത്തിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടന്ന സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനം നേടി. ദേശീയ തലത്തിലെ ശക്തരായ ടീമുകളെ മറികടന്നാണ് കേരളത്തിന്റെ പ്രതിനിധികളായ ഗുരുവായൂർ ദേവസ്വം സ്കൂൾ ടീം ഫൈനലിൽ പ്രവേശിച്ചത്. കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലെത്തിയത്. ഫൈനലിൽ തമിഴ്നാട് ടീമിനോട് മത്സരിച്ചാണ് കേരള ടീം റണ്ണർ അപ്പ് ആയത്. സ്കൂളിലെ കായിക അധ്യാപകരായ ലിഷ രാമത്ത്, വൈശാഖ് എന്നിവർ ടീമിന്റെ കോച്ചുമാരായി നേതൃത്വം നൽകി. അധ്യാപകരായ ദിനേശ്, ജയലക്ഷ്മി എന്നിവർ ടീം മാനേജർമാരായിരുന്നു.

Jan oushadi

Comments are closed.