ലോക അധ്യാപക ദിനത്തിൽ മേജർ പി.ജെ. സ്റ്റൈജുവിന് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ആദരിച്ചു

ഗുരുവായൂർ: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകൻ മേജർ പി.ജെ. സ്റ്റൈജുവിനെ തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ് ആദരിച്ചു. 79 തവണ രക്തദാനം നിർവഹിച്ചതിനും വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് ‘പുസ്തക ചങ്ങാത്തം’ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനുമാണ് അദ്ദേഹത്തിന് ഈ ആദരം നൽകിയത്.എൻ.എസ്.എസ്. കരയോഗം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ, വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ്, കൗൺസിലർ രതി ജനാർദ്ദനൻ, പി.ഐ. ലാസർ മാസ്റ്റർ, സഹദേവൻ, ബാലൻ വാറനാട്ട്, രവികുമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മേജർ പി.ജെ. സ്റ്റൈജു മറുപടി പ്രസംഗം നടത്തി.




Comments are closed.