നാട്ടിക ടോള്‍ പിരിവിൽ നിന്നും ദേശീയ പാത അതോറിറ്റി പിന്‍മാറണം- എൻ കെ അക്ബർ എംഎൽഎ

ചാവക്കാട് : നിർമ്മാണം പൂർത്തീകരിക്കാതെ ദേശീയ പാത 66 ന്റെ തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക ടോൾ ബൂത്തിൽ ടോള്‍ പിരിവ് ആരംഭിച്ചിരിക്കുകയാണ് ദേശീയ പാത അതോറിറ്റി. ഇത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ നും,ദേശീയപാത റീജിയണൽ ഓഫീസർക്കും എൻ കെ അക്ബർ എംഎൽഎ കത്ത് നല്‍കി.

ചാവക്കാട് (ഒരുമനയൂർ ),ചേറ്റുവ,കണ്ടശ്ശാംകടവ് പാലങ്ങളുടെ നിർമ്മാണം ഇനിയും പൂര്‍ത്തികരിക്കാനിരിക്കെ എടമുട്ടം, മൂന്നുപീടിക തുടങ്ങി നിരവധി അപ്രോച്ച് റോഡുകളുടെയും നിർമ്മാണവും,ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണവും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഇവയൊന്നും പൂർത്തീകരിക്കാതെ ടോൾ പിരിവ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.
ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. നേരഞ്ഞ ഉണ്ടായിരുന്ന വേഗത കുറഞ്ഞു പോയത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മന്ത്രിയോട് എംഎൽഎ ആവശ്യപ്പെട്ടിടുണ്ട്.
നാട്ടികയിൽ ടോൾ പിരിവ് തുടങ്ങുന്നത് എൻ എച്ച് എ യുടെ തന്നെ മുൻപ്രഖ്യാപനത്തിന് വിരുദ്ധമാണ്. ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതിന് എൻ എച്ച് എ യെ തയാറാകണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാവുകയും വേണമെന്ന് എൻ കെ അക്ബർ എംഎൽഎ ആവശ്യപ്പെട്ടു



Comments are closed.