mehandi banner desktop
Chavakkad online

ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ്: നിരഞ്ജ് വിനീതിന് വെള്ളി മെഡൽ

Ft

പാലയൂർ: ഹൈദരാബാദിൽ നടന്ന ഐ.സി.എസ്.ഇ. (ICSE) ദേശീയ തായ്‌ക്വോണ്ടോ മത്സരത്തിൽ പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജ് വിനീതിന് വെള്ളി മെഡൽ നേട്ടം. അണ്ടർ-14 ആൺകുട്ടികളുടെ 23 കിലോഗ്രാം വിഭാഗത്തിലാണ് നിരഞ്ജ് മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

Jan oushadi

കഴിഞ്ഞ നാല് വർഷമായി തായ്‌ക്വോണ്ടോയിൽ പരിശീലനം നടത്തുന്ന നിരഞ്ജിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്കാരം. സ്കൂളിലെ കായിക അധ്യാപിക കല്യാണി എസ്. ആണ് നിരഞ്ജിന്റെ പരിശീലക.

വടക്കേക്കാട് ഐനിപുള്ളി ഹൗസിൽ വിനീത് – ഹിമ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ. ദേശീയ തലത്തിൽ മികച്ച വിജയം കൈവരിച്ച നിരഞ്ജിനെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.

Comments are closed.