mehandi banner desktop
Chavakkad online

ഗുരുവായൂർ ബസ്റ്റാന്റ് നിർമ്മാണ സ്തംഭനം: മുസ്ലീം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

Ft

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി. അബ്ദുൾ റഹീം ധർണ്ണ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഈസ്റ്റ് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള തൈക്കാട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് സ്വാഗതം പറഞ്ഞു. മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, മുനിസിപ്പൽ പ്രസിഡൻ്റ് ആർ.വി. ജലീൽ, കൗൺസിലർമാരായ നൗഷാദ് അഹമ്മു, റഷീദ് കുന്നിക്കൽ, ഹമീദ് കുമ്മത്ത്, വി. അറുമുഖൻ, എൻ.പി. മുജീബ് റഹ്മാൻ, എ.കെ. അബ്ബാസ് അലി, ഹസ്സൻ ഇടപ്പുള്ളി, അഷറഫ് പൂക്കോട്, നൗഷാദ് നെടുംപറമ്പിൽ, ഷിഹാബ് കാരക്കാട്, മുസ്തഫ കൊരഞ്ഞൂർ തുടങ്ങിയവർ പ്രസംഗിച്ചു.​പഴയ നഗരസഭാ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനായി 2024 ഫെബ്രുവരി 25-നാണ് മന്ത്രി എം.ബി. രാജേഷ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും ഉൾപ്പെടെ 26.58 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കിയിരുന്നത്. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൽ നിന്ന് 20 കോടി രൂപ സഹായം അനുവദിച്ചതിൽ ആദ്യഘട്ടമായി 5 കോടി രൂപ നൽകിയിരുന്നു. തുക വിനിയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബാക്കി തുക അനുവദിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ 2024-ൽ ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം 2026 ആയപ്പോഴേക്കും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും ആറുമാസത്തിനുള്ളിൽ ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കുമെന്നും നഗരസഭാ നേതൃത്വം 2026 ജനുവരിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.​അനുവദിച്ച ഫണ്ടിൽ ഇതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നോ, കരാർ കമ്പനിക്ക് എത്ര തുക നൽകിയെന്നോ, നിർമ്മാണം നിലച്ചതിന്റെ ഔദ്യോഗിക കാരണം എന്താണെന്നോ വ്യക്തമാക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ബാക്കി ഫണ്ട് എത്രയെന്നും, പുതിയ നിർമ്മാണ സമയപരിധി എന്താണെന്നും, കരാർ പുതുക്കുകയോ പുതിയ ടെൻഡർ വിളിക്കുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

Jan oushadi

Comments are closed.