mehandi banner desktop
Chavakkad online

സംസ്ഥാന ഭിന്നശേഷി അവാർഡ് 2026: നാമനിർദേശം ക്ഷണിച്ചു

Ft

ഭിന്നശേഷി മേഖലയിൽ വിവിധ തുറകളിൽ മികച്ച സേവനങ്ങളും പ്രകടനവും കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2026-ലെ സംസ്ഥാന ഭിന്നശേഷി അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. നൈപുണ്യം തെളിയിച്ച പ്രതിഭകളെയും മികച്ച പ്രവർത്തനങ്ങൾ മാതൃകയാക്കിയ സ്ഥാപനങ്ങളെയും ആദരിക്കുന്നതിനാണ് ഈ പുരസ്കാരം നൽകിവരുന്നത്.​നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. അവാർഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും നിബന്ധനകളും അതത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ നിന്ന് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2306040 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. അർഹരായ വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത തീയതിക്കകം തന്നെ തങ്ങളുടെ നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടതാണ്.

Jan oushadi

Comments are closed.