mehandi banner desktop
Chavakkad online

വളാഞ്ചേരി വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്ക്

Ft

വളാഞ്ചേരി: വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ അപകത്തിൽപെട്ടു; ദമ്പതികൾക്ക്‌ ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി ആന്ദ്രവളപ്പിൽ അഫ്സൽ, ഭാര്യ സാബിറ എന്നിവരാണ് മരണപ്പെട്ടത്. ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അതിദാരുണ അപകടം.കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ട്രക്ക് (ലോറി) വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ തൊട്ടു മുന്നിൽ പോവുകയായിരുന്ന മറ്റൊരു ട്രക്കിന് പിറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.അപകടത്തിൽ ലോറി ഡ്രൈവർ കർണാടക സ്വദേശി കാശിനാദ് എന്നയാളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു._മരിച്ച‌ അഫ്സലിന്റെ‌ മൃതദേഹം കുറ്റിപ്പുറം താലൂക്ക് അശുപത്രി മോർച്ചറിയിലും, സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ അശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും തിരൂരിൽ നിന്നെത്തിയ‌ ഫയർ ഫോർസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.

Jan oushadi

Comments are closed.