മാർഗദീപം സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം

സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി 2026-27 സാമ്പത്തിക വർഷത്തെ മാർഗദീപം സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് അനുവദിക്കുന്നത്. വിദ്യാർഥികളുടെ കുടുംബ വാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് അല്ലെങ്കിൽ കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 1,500 രൂപ ഒറ്റത്തവണയായി സ്കോളർഷിപ്പ് തുകയായി ലഭിക്കും.നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷാ ഫോം www.margadeepam.kerala.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സ്ഥാപനമേധാവി മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 രാത്രി 11 മണിവരെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.margadeepam.kerala.gov.in എന്ന വെബ്സൈറ്റിലോ 04712300524, 04712300523 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.




Comments are closed.