സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ടോൾ പിരിവ് തുടരുന്ന ടോൾ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം : ജോസ് വളളൂർ

ചാവക്കാട് : സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ടോൾ പിരിവ് തുടരുന്ന ടോൾ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും നാട്ടിക ടോൾ വിരുദ്ധ സമരസമിതിയുടെ ചെയർമാനുമായ ജോസ് വളളൂർ പറഞ്ഞു.ദേശീയ പാതയുടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കുന്ന അന്യായ നടപടിക്കെതിരെ യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല – മുല്ലത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു ജോസ്.കൺവീനർ കെ. വി. ഷാനവാസ് അധ്യക്ഷത വഹിച്ചു.യു ഡി എഫ് നേതാക്കളായ എം. വി. ഹൈദർ അലി, കെ. ഡി. വീരമണി, എ. എം. അലാവുദ്ധീൻ, സി. എ. ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്,el ആർ. പി. ബഷീർ, സി. അഷ്റഫ്,എം. വി. ഷക്കീർ,പി. കെ. ബഷീർ, അരവിന്ദൻ പല്ലത്ത്, വി. കെ. ഫസലുൽ അലി, തോമസ് ചിറമ്മൽ,ഇർഷാദ് കെ ചേറ്റുവ, ജെയ്സൺ പേരകം, പി. പി. ഷാഹു, കെ. നവാസ്, എ. എച്ച്. ആബിദ് എന്നിവർ സംസാരിച്ചു




Comments are closed.