ലോക സഞ്ചാരത്തിന് ചാവക്കാട്ടുകാരൻ. 35-ൽ അധികം രാജ്യങ്ങൾ താണ്ടി യുകെയിലേക്ക് ഒറ്റക്കൊരു റോഡ് ട്രിപ്പ്

ചാവക്കാട്: മുപ്പത്തിയഞ്ചിൽ പരം രാജ്യങ്ങളിലൂടെ റോഡ് മാർഗ്ഗം ഒറ്റയ്ക്ക് യുകെയിലേക്ക് യാത്ര തിരിക്കുന്ന ചാവക്കാട് ഓവുങ്ങൽ സ്വദേശി ‘സാമ്പാർ സമീറിന്’ ഊഷ്മളമായ യാത്രയയപ്പ് നൽകി.ഇന്ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷമാണ് സമീർ തന്റെ സാഹസിക പ്രയാണത്തിന് തുടക്കമിട്ടത്. താർ റോക്സ് വാഹനത്തിലാണ് സമീർ ഈ ദീർഘദൂര യാത്ര സാധ്യമാക്കുന്നത്. ഏകദേശം 72 ദിവസത്തിനുള്ളിൽ യുകെയിൽ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. യാത്രാവേളയിൽ പോകുമ്പോൾ കടന്നുപോകാത്ത മറ്റ് രാജ്യങ്ങളിലൂടെ തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സമീർ മാധ്യമങ്ങളോട് പങ്കുവെച്ചു.’നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ഹക്കീം ഇമ്പാർക്ക്, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം താമരത്ത്, അക്ബർ പെലെമ്പാട്ട്, വാഹിദ് എ. പി., ജൗഹർ പി. കെ., ആരിഫ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്ന് സമീറിന് ആശംസകൾ നേർന്നു.




Comments are closed.