mehandi banner desktop
Chavakkad online

റമീജ ബാനുവിന്റെ ആദ്യ ചെറുകഥാ സമാഹാരം ‘നിഴൽ പാകിയ വേരുകൾ’ പ്രകാശനം ചെയ്തു

Ft

വാടാനപ്പിള്ളി: ഗ്ലോബൽ അലുംനി ഓഫ് ജി.എച്ച്.എസ്.എസ്. മണത്തല എക്സിക്യൂട്ടീവ് അംഗവും എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ സജീവ പ്രവർത്തകയുമായ റമീജ ബാനുവിന്റെ ആദ്യ ചെറുകഥാ സമാഹാരം ‘നിഴൽ പാകിയ വേരുകൾ’ പ്രകാശനം ചെയ്തു. വാടാനപ്പിള്ളി ഇ.എം.എസ് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മണലൂർ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫസർ രവീന്ദ്രനാഥ്‌ പുസ്തകം മൊയ്‌ദുണ്ണികുട്ടിക്ക് നൽകി പ്രകാശനം നിർവഹിച്ചു.​24 കഥകൾ ഉൾക്കൊള്ളുന്നതാണ് ഈ സമാഹാരം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നഷ്ടപ്പെട്ടുപോയ ബാല്യവും കൗമാരവും യൗവനവുമെല്ലാം ഓർത്തെടുക്കുന്ന അനുഭവങ്ങളാണ് കഥകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ അലുംനി ഓഫ്‌ ജി.എച്ച്‌.എസ്‌.എസ്‌. മണത്തലയുടെ സാംസ്കാരിക സാഹിത്യ വിഭാഗമായ ‘എഴുത്തുപുര’ ടീം അംഗമാണ് ഗ്രന്ഥകർത്താവ്.​വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സുധീഷ് ഐ.എൻ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നീലേഷ് ജിത്ത് സ്വാഗതവും, ചാവക്കാട് മുൻ നഗരസഭ കൗൺസിലർ കെ.വി. ഷാനവാസ്‌, ഗ്ലോബൽ അലുംനി അഡ്മിൻ കെ.വി. അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എഴുത്തുകാരി റമീജ ബാനുവിന്റെ നന്ദി പ്രകാശനത്തിന് ശേഷം നടന്ന സംഗീത വിരുന്നോടെ ചടങ്ങ് സമാപിച്ചു. ഗ്ലോബൽ അലുംനി അംഗങ്ങളും എഴുത്തുകാരും സാഹിത്യസ്നേഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Jan oushadi

Comments are closed.