mehandi banner desktop
Chavakkad online

ഗുരുവായൂരിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ

Ft

ഗുരുവായൂർ: ക്ഷേത്രദർശനത്തിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർ ച്വൽ ക്യൂ നടപ്പാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. എല്ലാ മാസവും 25 മുതൽ അടുത്ത മാസത്തെ ബുക്കിങ് ആരംഭിക്കും. ഒരു ബുക്കിങ്ങിൽ 1 മുതൽ 6 വരെ ഭക്തർക്ക് ബുക്ക് ചെയ്യാം. ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും തീരു മാനിച്ചു. ക്ഷേത്രത്തിൽ ഉദയാ സ്തമയ പൂജയുള്ള ദിവസങ്ങ ളിൽ വൈകിട്ട് മാത്രമേ വെർച്വൽ ക്യൂ ഉണ്ടാകൂ. വൈകിട്ട് 4നും 5നും 2 സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം.പൊതു അവധിയടക്കം മറ്റു ദിവ സങ്ങളിൽ കാലത്ത് 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളും വൈകിട്ട് 2 സ്ലോട്ടുമായി 8 സ്ലോട്ടുകളിൽ 2400 പേർക്ക് ദർശനം അനുവദിക്കും. ഇപ്പോൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ ദർശനമു ള്ളത്. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്തുന്നില്ല. ഇത് മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കുന്നു.അനാവശ്യ ബുക്കിങ് ഒഴിവാക്കാനാണ് 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനി സ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ പറഞ്ഞു. ഒന്നു മുതൽ 6 അംഗങ്ങൾ വരെയുള്ള ഒരു ബുക്കിങ്ങിനാണ് 25 രൂപ നൽകേണ്ടത്.ക്ഷേത്രത്തിലെ നിർമാല്യ ദർശനവും ഓൺലൈൻ ആക്കാൻ ആലോചനയുണ്ട്.കലാപരിപാടികൾക്ക് ഓഡി റ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നത് ഓൺലൈൻ ആക്കാൻ അടുത്ത ഭരണസമിതി തീരുമാനിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

Jan oushadi

Comments are closed.