mehandi banner desktop
Chavakkad online

ബാലസംഘം ചാവക്കാട് ഏരിയ സമ്മേളനം: റിയ റൈനസ് പ്രസിഡണ്ടും ഹന്ന അജിത്ത് സെക്രട്ടറിയും

Ft

ചാവക്കാട്: ഡിജിറ്റൽ കാലഘട്ടത്തിൽ ഡിവൈസുകൾ പൂർണ്ണമായി ഒഴിവാക്കുകയല്ല, മറിച്ച് ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗമാണ് പ്രാവർത്തികമാക്കേണ്ടതെന്ന് ബാലസംഘം ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റൽ കാലത്തെ അപകടങ്ങളെ തരണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും സമ്മേളനം ഓർമ്മിപ്പിച്ചു. മണത്തല മിനി വാഗമൺ ബീച്ചിൽ വെച്ച് നടന്ന സമ്മേളനം ബാലസംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി സാൻജോ തോമസ് ഉദ്ഘാടനം ചെയ്തു.​ഏരിയാ പ്രസിഡണ്ട് ദീക്ഷിക അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതം പറഞ്ഞു. ബാലസംഘം ചാവക്കാട് ഏരിയ സെക്രട്ടറി താര ഇസ്മയിൽ, ജില്ലാ കോർഡിനേറ്റർ നൗമി പ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഭാഗ്യ കെ. ബാബു, ലെനിൻ പി.വി., ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നിഷാം എന്നിവർ സംസാരിച്ചു. പുതിയ ഏരിയ ഭാരയായി ഹന്ന അജിത്ത് നന്ദി രേഖപ്പെടുത്തി.​സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയ റൈനസ് (പ്രസിഡണ്ട്), ഹന്ന അജിത്ത് (സെക്രട്ടറി), ഫാത്തിമ നസ്റിൻ, ആരവ് ടി.എ. (വൈസ് പ്രസിഡണ്ടുമാർ), ദീക്ഷിക പ്രമോദ്, ഫഹദ് കെ.എ. (ജോയിന്റ് സെക്രട്ടറിമാർ), ഷംസു കല്ലൂർ (കൺവീനർ), പ്രജിൽ അമൻ (കോർഡിനേറ്റർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്

Jan oushadi

Comments are closed.