mehandi banner desktop
Chavakkad online

മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചമ്മന്നൂരിൽ ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു

Ft

വടക്കേക്കാട്: ‘ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്’ കാമ്പയിന്റെ പ്രചരണാർത്ഥം മെക് 7 ഹെൽത്ത് ക്ലബ് അമൽ ചമ്മന്നൂർ സെന്റർ വടക്കേകാട് പോലീസുമായി സഹകരിച്ച് ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു. മെക് 7 ഹെൽത്ത് ക്ലബ് അമൽ ചമ്മന്നൂർ സെന്ററിന്റെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി.​അമൽ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7 മണിക്ക് ആരംഭിച്ച റാലി വടക്കേക്കാട് പോലീസ് സബ് ഇൻസ്പെക്ടർ അബൂ സലിം ഫ്ലാഗ് ഓഫ് ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസൻ തളികശേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ചെയർമാൻ അലി പഷ്ണത്തയിൽ അധ്യക്ഷത വഹിച്ചു.​പുരുഷന്മാരും വനിതകളുമടങ്ങുന്ന ഇരുന്നൂറിലധികം ക്ലബ് അംഗങ്ങൾ അണിനിരന്ന റാലിക്ക് അകമ്പടിയായി നിരവധി കാറുകളും ഒപ്പമുണ്ടായിരുന്നു. കൊച്ചനൂർ, കൗക്കാനപ്പെട്ടി, കല്ലിങ്ങൽ, വടക്കേകാട്, കുഴിങ്ങര, പനംതറ, ആൽത്തറ, ആറ്റുപുറം, പരൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച റാലി രാവിലെ 8 മണിക്ക് ചമ്മനൂരിൽ സമാപിച്ചു.​വൈസ് ചെയർമാൻമാരായ ഉസ്മാൻ പള്ളികരയിൽ, ഹുസൈൻ ചെറുവത്തൂർ, ചീഫ് കോർഡിനേറ്റർ കുഞ്ഞുമുഹമ്മദ് വീട്ടിപ്പറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷരീഫ് പണ്ടോത്തയിൽ, എം.എ. ശംസുദ്ദീൻ, വിജയൻ പോറ്റാൻകുന്നത്ത്, ഉസ്മാൻഷാ, അബുബക്കർ ചമ്മന്നൂർ, ഖാലിദ് ചമ്മന്നൂർ, ഫാരിഷ് അഹമ്മദ് പരൂർ എന്നിവർ റാലിക്ക് നിയന്ത്രണം നൽകി. ചടങ്ങിന് ഹുസൈൻ ചെറുവത്തൂർ നന്ദി പറഞ്ഞു

Jan oushadi

Comments are closed.