സ്വകാര്യ ബസ്സുകൾ ഇന്നുംചേറ്റുവയിൽ സർവീസ് നിർത്തി പ്രതിഷേധിച്ചു

ചേറ്റുവ: തകർന്ന ചാവക്കാട് റോഡ്, ചേറ്റുവയിൽ സ്വകാര്യ ബസ്സുകൾ സർവീസുകൾ അവസാനിപ്പിച്ചു, ദുരിതത്തിലായി വിദ്യാർത്ഥികളും യാത്രക്കാരും. ദേശീയപാത 66-ൽ തങ്ങൾപടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ചാവക്കാട് സൗത്ത് ബൈപാസിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഇന്ന് അനിശ്ചിതകാല സമരം തുടങ്ങി. എല്ലാ സ്വകാര്യ ബസ്സുകളും ചേറ്റുവയിൽ സർവീസ് അവസാനിപ്പിച്ചു. ലിമിറ്റഡ് സ്റ്റോപ്പ്, കെ എസ് ആർ ടി സി ബസുകളും മാത്രമാണ് ആണ് സർവീസ് നടത്തുന്നത്,റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി ആണ് ബസ്സ് സമരം. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് പ്രതിഷേധ പ്രഖ്യാപനം. എറണാകുളം മേഖലയെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണിത്. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേറ്റുവയിലെ സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ദേശീയപാത അതോറിറ്റിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു,




Comments are closed.