ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ചാവക്കാട്: വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ജോജി തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം സെക്രട്ടറി ഷൈനി വർഗീസ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഉസ്മാൻ സ്വാഗതവും ഡയറക്ടർ കെ എൻ സുധീർ നന്ദിയും പറഞ്ഞു.




Comments are closed.