പ്രതീക്ഷയുടെ പുതിയ കേരളം: ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു

ഒരുമനയൂർ: ഇസ്ലാമിക് വി എച്ച് എസ് എസ് സ്കൂളിലെ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ 70-ാമത് കേരളപ്പിറവി വർണ്ണാഭമായി ആഘോഷിച്ചു. ‘പ്രതീക്ഷയുടെ പുതിയ കേരളം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ നാളെയുടെ തണലായ യുവതലമുറയെ ലഹരിമുക്തമായ ജീവിതത്തിലേക്ക് നയിക്കാനുള്ള സന്ദേശങ്ങളാണ് പ്രധാനമായും ഉയന്നത്.ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾ തയ്യാറാക്കിയ വാഴയിലയിലെ പോസ്റ്റർ ഡിസൈനുകൾ ശ്രദ്ധേയമായി. നമ്മുടെ പുഴകളും ജലാശയങ്ങളും മാലിന്യമുക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, എൻ എസ് എസ് വോളന്റിയർമാർ കനോലി കനാലിൽ പ്രതീകാത്മകമായി ‘ലഹരിവിമുക്ത കേരളം’ പോസ്റ്റർ ഒഴുക്കി സന്ദേശം പ്രചരിപ്പിച്ചു.ലഹരിക്കെതിരെയുള്ള പോരാട്ടവും പ്രകൃതിസംരക്ഷണവും കൈകോർക്കുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷങ്ങൾ. ഹെഡ്മിസ്ട്രസ് പി കെ റംല ബീവി, എം കെ സലീം, എ എസ് സന്ധ്യ, സാഞ്ജലി മുരളി, എം ആർ ഐശ്വര്യ, പി എം മുബീന, പി എം ഹസീന, എ ബി രോഹിണി, പി ആർ ഷീജ,




Comments are closed.