mehandi banner desktop
Chavakkad online

അതിഥി തൊഴിലാളികൾക്കായി സൗജന്യ വൈദ്യ പരിശോധനയും ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു

Ft

ചാവക്കാട്: അതിഥി തൊഴിലാളികൾക്കായി സൗജന്യ വൈദ്യ പരിശോധനയും ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു. അസിസ്റ്റൻറ് ലേബർ ഓഫീസർ വി. കെ. റഫീക്കിന്റെ ആഭിമുഖ്യത്തിൽ മുതുവട്ടൂർ രാജ അനക്സിൽ നടന്ന പരിപാടി എൻ. കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ, നിയമ പരിരക്ഷ, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ ലേബർ ഓഫീസർ (ജി) ജോവിൻ എം. എം. സ്വാഗതം പറഞ്ഞു. നഗരസഭ വാർഡ് കൗൺസിലർ ഷർമിള സത്താർ, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനു കെ. ആർ., തൃശൂർ ജില്ലാ മലേറിയ ഓഫീസർ സന്തോഷ് ജോർജ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ആർ. മണികണ്ഠൻ, ടി. ബി. യൂണിറ്റ് ഡോക്ടർ അർത്ഥന കെ. ആർ. എന്നിവർ ആശംസകൾ അർപ്പിച്ചു.ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഹാസിർ, രാജ ചാരിറ്റബിൾ ട്രസ്റ്റ് ഹോസ്പിറ്റൽ ആർ.എം.ഒ. ഡോ. ജഗത് സുരേന്ദ്രൻ എന്നിവർ വൈദ്യ പരിശോധനകൾക്ക് നേതൃത്വം നൽകി. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് സീനിയർ ഒപ്റ്റോമെട്രിസ്റ്റ് മഞ്ജു എസ്. ആർ. നേത്ര പരിശോധനയും, ഡോ. അർത്ഥന കെ. ആറിന്റെ നേതൃത്വത്തിലുള്ള ടി.ബി. യൂണിറ്റും ധന്യ കെ. വി.യുടെ നേതൃത്വത്തിലുള്ള ഡി.വി.സി. യൂണിറ്റും ചേർന്ന് മലേറിയ, ക്ഷയം, എയ്ഡ്സ് തുടങ്ങിയ രോഗനിർണ്ണയ പരിശോധനകളും നടത്തി. ഐ.സി.ടി.സി. മൈഗ്രന്റ് രക്ഷാ പ്രോജക്ട് ഓഫീസർ കവിത രാജേഷ്, ശില്പ പി. എസ്. എന്നിവരും പരിശോധനകളിൽ പങ്കാളികളായി.പ്രചോദൻ ഡെവലപ്മെന്റ് സർവീസസ് സീനിയർ എക്സിക്യൂട്ടീവ് ഷാനോയ് പി. എം. ആരോഗ്യ ബോധവൽക്കരണ ക്ലാസും, സിവിൽ എക്സൈസ് ഓഫീസർ ജംഷീർ സി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നയിച്ചു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹരിഹരൻ അതിഥി തൊഴിലാളികൾക്ക് നിയമ ബോധവൽക്കരണം നൽകി.അതിഥി പോർട്ടൽ രജിസ്ട്രേഷനായി തൊഴിയൂർ ഐ.സി.എ. കോളേജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ സഹായികളായി എത്തി. സീനിയർ ക്ലർക്ക് മിനി നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.