mehandi banner desktop
Chavakkad online

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു – ഓവറോൾ കിരീടം യുവ ഒരുമനയൂരിന്

Ft

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ഓവറോൾ ചാമ്പ്യൻമാരായ യുവ ഒരുമനയൂർ. ഒന്നാം റണ്ണറപ്പായി യുവജന കലാവേദിയും രണ്ടാം റണ്ണറപ്പായി സൺറൈസും തിരഞ്ഞെടുക്കപ്പെട്ടു. ഒരാഴ്ചയോളം നീണ്ടുനിന്ന വിവിധ കായിക-കലാ മത്സരങ്ങളിൽ നിരവധി യുവപ്രതിഭകൾ പങ്കെടുത്തു.

Jan oushadi

സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ അധ്യക്ഷത വഹിച്ചു

വൈസ് പ്രസിഡന്റ് നഷ്റ മുഹമ്മദ് സ്വാഗതം ആശംസിച്ചു. . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.എം. ഷാഹിദ്, കെ.ജെ. ചാക്കോ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആർ.എസ്. ഷക്കീർ, പി.കെ. കബീർ, ഹഫ്സത്ത് അഷറഫ്, സ്വാതി നിഖിൽ, ഹിഷാം കപ്പൽ, അൻഷിദ അസ്ലം, കെ.വി. ധനേഷ്, ലീന സജീവൻ, ആരിഫ ജൂഫൈർ, ജസീറ നസീർ, യൂത്ത് കോ-ഓർഡിനേറ്റർ ഫദിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.