mehandi banner desktop
Chavakkad online

കായിക പ്രതിഭകൾക്ക് അനുമോദനം; സംസ്ഥാന ചാമ്പ്യന്മാരെ ആദരിച്ചു

Ft

തൊട്ടാപ്പ്: വിവിധ കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച തൊട്ടാപ്പിന്റെ അഭിമാന താരങ്ങളെ SDPI തൊട്ടാപ്പ് ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.കണ്ണൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയ്ക്കുവേണ്ടി വെള്ളിമെഡൽ നേടിയ മുസവ്വിർ ടി.എം., കേരള സ്റ്റേറ്റ് തൈക്വോൺഡോ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയ്ക്കുവേണ്ടി സ്വർണമെഡൽ നേടിയ മുസമ്മിൽ ടി.എം., കേരള സ്റ്റേറ്റ് തൈക്വോൺഡോ U-63 വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ അഫ്രീദി ഫൈസൽ, തൃശ്ശൂർ ഡിസ്ട്രിക്ട് സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ബ്രൗൺസ് മെഡൽ നേടിയ ഹംദാ ഫൈസൽ എന്നിവരെയാണ് ആദരിച്ചത്.SDPI തൊട്ടാപ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം സിദ്ദീഖുൽ അക്ബർ, പഞ്ചായത്ത് സെക്രട്ടറി ഷഫീഖ്, ബ്രാഞ്ച് പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ ചേർന്ന് താരങ്ങൾക്ക് ഉപഹാരങ്ങൾ നൽകി.കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ താരങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച ബ്രാഞ്ച് കമ്മിറ്റി, ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കി തൊട്ടാപ്പിന്റെ അഭിമാന താരങ്ങളായി ഉയരാൻ കഴിയട്ടെ എന്ന് ആശംസിച്ചു.

Jan oushadi

Comments are closed.