mehandi banner desktop
Chavakkad online

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; വാഹന ഡ്രൈവർക്ക് 16 വർഷം കഠിനതടവ്

Ft

ചാവക്കാട്: 11 വയസ്സുള്ള ആൺകുട്ടിയെ ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ സ്കൂൾ വാഹനത്തിന്റെ ഡ്രൈവർക്ക് 16 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കടപ്പുറം അഞ്ചങ്ങാടി അസൈനരകത്ത് വീട്ടിൽ ആഷിഖിനെയാണ് (53) ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ 16 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതന് നൽകാനും കോടതി ഉത്തരവിട്ടു. 2025 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ വെച്ചാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്.ചാവക്കാട് സ്റ്റേഷനിലെ ജി.എ.എസ്.ഐ സി.സി. സാവിത്രി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് എസ്.ഐ ശരത്ത് സോമൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ഇൻസ്‌പെക്ടർ വി.വി. വിമൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജി.എ.എസ്.ഐ അൻവർ സാദത്ത് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.15 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർ സി.പി.ഒ എ. പ്രസീത കോടതി നടപടികൾ ഏകോപിപ്പിച്ചു.

Jan oushadi

Comments are closed.