mehandi banner desktop
Chavakkad online

സി ഐ ടി യു വടക്കൻ മേഖലാ ജാഥയ്ക്ക് ചാവക്കാട്ട് ഉജ്ജ്വല തുടക്കം

Ft

ചാവക്കാട്: സിഐടിയു ഡൽഹി മാർച്ചിന്റെ സന്ദേശം തൊഴിലാളികൾക്കിടയിൽ എത്തിക്കുന്നതിനായി സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ചാവക്കാട്ട് ഉജ്ജ്വല തുടക്കം. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് നയിക്കുന്ന ജാഥ സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ജാഥാ ക്യാപ്റ്റൻ യു പി ജോസഫിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.​സിഐടിയു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ. എം അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ ലത ചന്ദ്രൻ, ജാഥാ അംഗങ്ങളായ എൻ.കെ. അക്ബർ എം.എൽ.എ, എ. സിയാവുദ്ദീൻ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി. സുമേഷ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. മനോജ് എന്നിവർ സംസാരിച്ചു. മാലിക്കുളം അബ്ബാസ്, എം.എൻ. മുരളീധരൻ, കെ.എഫ്. ഡേവിസ്, കെ.പി. വിനോദ്, ഷൈനി ഷാജി, എ.ഡി. ധനീപ്, കെ.കെ. മുബാറക്, പി.എസ്. അശോകൻ, കെ.സി. സുനിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Jan oushadi

Comments are closed.