അകലാട് അംബാല തൗഹീദ് മദ്രസ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമായി

അകലാട്: അംബാല തൗഹീദ് മദ്രസയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ചു. മദ്രസ പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് ഷാജഹാൻ ഹാജിയാരകത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.മഹല്ല് ഖത്തീബ് സാലിഹ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇസ്മായിൽ മുസ്ലിയാർ, സുബൈർ മുസ്ലിയാർ, ഉമ്മർ മുസ്ലിയാർ, സിദ്ദീഖ് മുസ്ലിയാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. റാഫി മുസ്ലിം വീട്ടിൽ സ്വാഗതവും മഹല്ല് സെക്രട്ടറി എം. അലി നന്ദിയും പറഞ്ഞു




Comments are closed.