നാളെ ഭരണഘടനാ ദിനം: വിദ്യാർത്ഥികൾക്കായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെമിനാർ സംഘടിപ്പിക്കുന്നു

ചാവക്കാട്: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി അർദ്ധദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 26-ന് രാവിലെ 9.30-ന് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്.

‘എംപവറിംഗ് യൂത്ത് ഫോർ എ സ്ട്രോങ്ങ് ഡെമോക്രസി’ (Empowering Youth for a Strong Democracy 2026) എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ആർ. സുരേഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും മൗലിക അവകാശങ്ങൾ, മൗലിക കടമകൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ ബോധം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവ വളർത്തിയെടുക്കുക എന്നിവയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.



Comments are closed.