കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ വാദ്യപ്രതിഭകൾക്ക് ആദരവും പഞ്ചാരിമേള അരങ്ങേറ്റവും നടന്നു

വടക്കേക്കാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രസമിതിയുടെയും വാദ്യകലാക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലാഘോഷങ്ങളുടെ ഭാഗമായി വാദ്യപ്രതിഭകൾക്കുള്ള ആദരവും പഞ്ചാരിമേള അരങ്ങേറ്റവും നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്നു നൽകിയ ദീപം വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.വിദേശത്ത് നടന്ന ചെണ്ടമേളത്തിൽ പങ്കെടുത്ത് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ ചടങ്ങിൽ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം വാദ്യകലാനിലയം അഷ്ടപദി അധ്യാപകൻ ഗുരുവായൂർ ജ്യോതിദാസിന്റെ അഷ്ടപദി സംഗീതാലാപനവും ചടങ്ങിന് മാറ്റുകൂട്ടി.മഞ്ജുളാൽത്തറ മേളപ്രമാണി ഗുരുവായൂർ ജയപ്രകാശിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച തട്ടകത്തെ ഒമ്പത് കലാകാരന്മാരുടെ പഞ്ചാരിമേള അരങ്ങേറ്റവും ചടങ്ങിൽ നടന്നു. പിതാവും കുരുന്നുകളും ഉൾപ്പെടുന്ന സംഘം രണ്ട് മണിക്കൂർ നീണ്ടുനിന്ന മേളവിരുന്നാണ് ഒരുക്കിയത്. പി.എം. നിരഞ്ജൻ, കെ.എസ്. അനയ് കൃഷ്ണ, എൻ.ആർ. അദ്വൈത്, കെ.എസ്. അഭിനന്ദ്, സി.എസ്. വിനീഷ്, സി.വി. വിനയ് കൃഷ്ണൻ, ടി.എസ്. സാഗർ, സി.വി. രുദ്രവ് കൃഷ്ണ, കെ.പി. ആദിമാധവ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചുചടങ്ങിൽ പാനാചാര്യൻ ഉണ്ണികൃഷ്ണൻ എടവന, ബഹുമുഖ വാദ്യപ്രതിഭ ഷൺമുഖൻ തെച്ചിയിൽ, കൊമ്പ് വാദന വിദ്വാൻ മുരളി വെള്ളാട്ട്, ചെണ്ട നിർമ്മാണ കലാകാരൻ ഷാജി വെള്ളറക്കാട്, യൂട്യൂബ് വി.ആർ. ഗുരുവായൂർ സാരഥികൾ എന്നിവരെ വേദിയിൽ അനുമോദിച്ചു.കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ഗുരുവായൂർ ജ്യോതിദാസ്, മാധ്യമപ്രവർത്തകരായ വി.പി. ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബാലൻ വാറണാട്ട്, ക്ഷേത്രസമിതി സെക്രട്ടറി ധനീഷ് താമരശ്ശേരി, രാജേഷ് ഞമനേങ്ങാട് എന്നിവർ സംസാരിച്ചു.അമ്പതോളം കലാകാരന്മാർ അണിനിരന്ന മേളംഗുരുദക്ഷിണയ്ക്കും പൂജിച്ച ചെണ്ടക്കോൽ സമർപ്പണത്തിനും ശേഷം ഗുരുവായൂർ ജയപ്രകാശിന്റെ പ്രമാണത്തിൽ അമ്പതോളം കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം അരങ്ങേറി.ഇടന്തല: ഗുരുവായൂർ അനിരുദ്ധ്, ഗുരുവായൂർ കൃഷ്ണപ്രസാദ്വലന്തല: താമരയൂർ കുട്ടൻ, കല്ലൂർ സുരേഷ്, ജിഷ്ണു രാജ്കുഴൽ: മണത്തല കർണ്ണൻ, മാറഞ്ചേരി വിഷ്ണു, അനയ് കൃഷ്ണകൊമ്പ്: പഴമ്പാലക്കോട് കനകൻ, കലാനിലയം സംഗീത് മണി, വിഷ്ണുഇലത്താളം: ഗുരുവായൂർ ഹരീഷ്, കലാനിലയം ഹരിപ്രസാദ്, ഗുരുവായൂർ പ്രദീപ്ക്ഷേത്രസമിതി, വാദ്യകലാക്ഷേത്രം, മാതൃസമിതി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.




Comments are closed.