mehandi new

പാഴ് വസ്തുക്കൾ ഉപയോഗിച്ച് പുൽക്കൂട് ഗ്രാമം ഒരുക്കി പതിനഞ്ചുകാരൻ

fairy tale

പാവറട്ടി : നമ്മൾ വലിച്ചെറിയുന്ന പാഴ് വസ്‌തുക്കൾ കൊണ്ട് എങ്ങനെ മനോഹരമായി ഒരു പുൽക്കൂട് ഉണ്ടാക്കാം എന്നുള്ള ആശയം മനോഹരമായി നടപ്പിലാക്കിയിരിക്കുകയാണ് പാവറട്ടി സൈമൺ ജോസിന്റെ മകനായ പത്താം ക്ലാസുകാരൻ സാമുവൽ നീലങ്കാവിൽ. കാർബോർഡും മരപ്പൊടിയും ഉണങ്ങിയ മരച്ചില്ലകളും ഓലയും പുല്ലും വൈക്കോലും തുണിയും എല്ലാം ചേർന്നാണ് പുൽക്കൂട് ഒരുക്കിയത്.

planet fashion

ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ പത്താം ക്ലാസുകാരനായ സാമുവൽ തൻ്റെ അവധികാലം പുൽക്കൂട് ഗ്രാമത്തിനായി നീക്കിവെച്ചിരിക്കുകയാണ്. എല്ലാവർഷവും പുൽക്കൂട് ഉണ്ടാക്കാറുണ്ടെങ്കിലും ഈ വർഷം പുൽക്കൂട് ഗ്രാമം തന്നെ നിർമിക്കണമെന്ന് വലിയ ആഗ്രഹം പൂർത്തിയാക്കിതിൻ്റെ സന്തോഷത്തിലാണ് സാമുവേൽ. മാതാപിതാക്കളായ സൈമണും ശില്പയും സഹോദരി സെന്നയും ഒപ്പം കൂട്ടിനുണ്ട്.

Comments are closed.