വയനാടിനായി കമ്മൽ ഊരി നൽകി മൂന്നാം ക്ലാസുകാരി – റവന്യൂ മന്ത്രി കെ രാജൻ ഏറ്റുവാങ്ങി

ഒരുമനയൂർ : വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ പ്രിയപ്പെട്ട സ്വർണ്ണ കമ്മൽ ഊരി നൽകി മൂന്നാം ക്ലാസുകാരി അസ്‌വാ ഫാത്തിമ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അസ്‌വാ ഫാത്തിമ.

സി പി ഐ ഒരുമനയൂർ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും എൽ സി മെമ്പറുമായാ ആർ കെ സജിലിന്റെയും നിഷ സജിലിന്റെയും മകളാണ് ഈ കൊച്ചു മിടുക്കി. ഇന്ന് രാവിലെ തൃശൂർ കളക്ട്രേറ്റിൽ വെച്ച് റവന്യു മന്ത്രി കെ രാജൻ കമ്മൽ ഏറ്റുവാങ്ങി.

Comments are closed.