ഒരുമനയൂരിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഒരുമനയൂർ : ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി, മൂന്നാം ഘട്ടം കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആഷിത കുണ്ടിയത് മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് കെ വി കബീർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കയ്യിമ്മു ടീച്ചർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, ജനപ്രതിനിധികളായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, ആരിഫ ജൂഫൈർ, നസീർ മൂപ്പിൽ, ബിന്ദു ചന്ദ്രൻ, വി.സി ഷാഹിബാൻ, ഡോക്ടർ അനു, നോഡൽ ഓഫീസർ പി.കെ.രാജു, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാവർക്കേഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.
സ്ക്രീനിങ് ക്യാമ്പിൽ ഗൈനക്കോളജി, സർജറി, ദന്തൽ, ഇ എൻ ടി, പൾമനോളജി, എന്നീ 5 ഡിപ്പാർട്ട്മെന്റുകളിലായി 136 പേർക്ക് സ്ക്രീനിങ് നടത്തുകയും ചെയ്തു.
Comments are closed.