mehandi banner desktop
Chavakkad online

മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു

Ft

ചാവക്കാട്: മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

Jan oushadi

തോട്ടിൽ നിന്നും ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് യുവാവ് തോട്ടിൽ വീണു കിടക്കുന്നതായി കണ്ടത്. നാട്ടുകാർ ഇയാളെ കരക്ക്‌ കയറ്റി കിടത്തി. പിന്നീട് ലാസിയോ ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് താലൂക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

മോട്ടോർ ബൈക്ക് മെക്കാനിക്കാണ് നിമേഷ്.   കൈപ്പറമ്പിൽ നിന്നും മണത്തലയിലേക്ക് വിവാഹം ചെയ്തയച്ച  അയൽവാസിയുടെ  ബൈക്ക് എടുക്കുന്നതിനായാണ് നിമേഷ് ഇവിടെ എത്തിയത്. എങ്ങിനെയാണ് തോട്ടിൽ വീണതെന്ന്  വ്യക്തമല്ല. അപ്സമാരത്തിന്റെ ബുദ്ധിമുട്ടുള്ളയാളാണ് നിമേഷെന്നു അയൽവാസി പറഞ്ഞു. 

Comments are closed.