mehandi banner desktop
Chavakkad online

ഗാനകോകിലം എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Ft

പാവറട്ടി: മരുതയൂർ യവനിക കലാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക ഗാനകോകിലം എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോഹരൻ പാവറട്ടി അധ്യക്ഷത വഹിച്ചു. മാട്രിക്സ്മോഡ് ഡയറക്ടർ സബിൻ ഐനിപ്പുള്ളി ഭദ്രദീപം തെളിയിച്ച് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ മെമ്പർ ജോസൻ പാവറട്ടി, യവനിക കോർഡിനേറ്റർ അജീഷ് അമ്പാടി, മനോജ്‌ വടാശ്ശേരി എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുകയും ഈയിടെ അന്തരിക്കുകയും ചെയ്ത പ്രശസ്ത നാടകാചാര്യൻ ബേബിക്കുട്ടൻ തൂലികയെയും ചടങ്ങിൽ യവനിക കലാവേദി അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിനു ശേഷം നടന്ന സംഗീതാർച്ചനയിൽ നിരവധി പ്രമുഖ ഗായകരും സംഗീതസ്വാദകരും പങ്കെടുത്തു.

Jan oushadi

Comments are closed.