അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവൻഷന് പാലയുരിൽ തുടക്കമായി – മഹാ തീർത്ഥാടനം 26 ന്


പലയൂർ : ഇരുപത്തിയാറാമത് പാലയൂർ തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് മുതൽ നാലു നാൾ പാലയുർ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷൻ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽവിൽ ഉദ്ഘാടനം ചെയ്തു.
ദിവസവും വൈകുന്നേരം അഞ്ചുമണിമുതൽ രാത്രി ഒൻപതുമണി വരെ നടക്കുന്ന കൺവെൻഷൻ മാർച്ച് 19 ന് സമാപിക്കും.
മുവ്വായിരത്തോളം പേരെ പ്രതീക്ഷിക്കുന്ന പരിപാടി ഫാ. മാത്യു നായ്ക്കം പറമ്പിൽ നയിക്കുന്ന പോട്ട ഡിവൈൻ മിനിസ്ട്രിയാണ് നേതൃത്വം നൽകുന്നത്.
പലയൂർ തീർത്ഥാടനത്തിന്റെ മുഖ്യ പദയാത്ര മാർച്ച് 26 ന് രാവിലെ അഞ്ചുമണിക്ക് തൃശൂർ ലൂർദ് കത്രീഡൽ പള്ളിയിൽ നിന്നും ആരംഭിക്കും. അതിനോടൊപ്പം നാലു മേഖലകളിൽ നിന്നുള്ള പദയാത്രകളും ആരംഭിക്കും. പദയാത്രകളെല്ലാം ഉച്ചക്ക് മുൻപായി പാലയൂരിൽ എത്തിച്ചേരും.
തീർത്ഥകേന്ദ്രത്തിൽ എത്തുന്ന എല്ലാവർക്കും തീർത്ഥാടനത്തോടനുബന്ധിച്ച് പലയൂർ പള്ളിയിൽ വൈകുന്നേരം മൂന്ന് മണിവരെ ഉച്ചഭക്ഷണം വിളമ്പും.

Comments are closed.