mehandi new

ഗുരുവായൂർ-തിരുനാവായ റെയിൽപാത നിർമ്മിക്കണം – ഗുരുവായൂർ ദേവസ്വം

fairy tale

ഗുരുവായൂർ : ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വo രംഗത്ത്. ഇതുൾപ്പെടെ ഗുരുവായൂരിലെത്തുന്ന ഭക്തലക്ഷങ്ങളുടെ ആറ് പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ റെയിൽവേ പാസഞ്ചർ അമിനറ്റീസ് കമ്മിറ്റിയുടെ ചെയർമാൻ പി. കെ. കൃഷ്ണദാസിന് കൈമാറി. റെയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഗുരുവായൂരിൽ പരിശോധനക്കെത്തിയതായിരുന്നു പാസഞ്ചർ അമിനറ്റീസ് കമ്മിറ്റി അംഗങ്ങൾ.

Mss conference ad poster

ഗുരുവായൂർ – തൃശൂർ പാതയിൽ ഓരോ മണിക്കൂർ ഇടവിട്ട് മെമു, റെയിൽ ബസ് സർവ്വീസ് ആരംഭിക്കണം. കോവിഡിനെത്തുടർന്ന് ഗുരുവായൂർ സ്റ്റേഷനിൽ നിന്നും നിർത്തിവെച്ച എല്ലാ തീവണ്ടി സർവ്വീസുകളും പുനസ്ഥാപിക്കണം.
ഗുരുവായൂരിൽ നിന്നും രാമേശ്വരം, തിരുപ്പതി, മൂകാംബിക തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് തീവണ്ടി സർവ്വീസ് ആരംഭിക്കണം,
ഗുരുവായൂർ സ്റ്റേഷനിലെ യാർഡ് നവീകരണം അടിയന്തിരമായി പൂർത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങൾനിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ പാസഞ്ചർ അമിനറ്റീസ് കമ്മിറ്റിയുടെ പരിപൂർണ പിൻതുണയും സഹകരണവും ദേവസ്വം ചെയർമാൻ ഡോ. Mata. കെ.വിജയൻ അഭ്യർത്ഥിച്ചു.

planet fashion

Comments are closed.