mehandi new

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാരിക്കൂട്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ

fairy tale

ഗുരുവായൂർ : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യം,  മദ്ദളം,   സംസ്കൃതം കഥാരചന, ഹയർസെക്കണ്ടറി വിഭാഗം കഥകളി എന്നിവയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ്. ഹൈസ്‌കൂൾ വിഭാഗം നാദസരത്തിനു ബി ഗ്രേഡും ലഭിച്ചിട്ടുണ്ട്.

planet fashion

ഹായർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കഥകളിയിലാണ് ശ്രീകൃഷ്ണ സ്‌കൂളിന് എ ഗ്രേഡ്. ശിവ നന്ദ, ഇരട്ട സഹോദരിമാരായ ഗംഗ എസ് കുമാർ, ഗൗരി എസ് കുമാർ എന്നിവരാണ് അരങ്ങിൽ തിളങ്ങിയത്. ഹൈസ്‌കൂൾ വിഭാഗം മദ്ദളം നന്ദകൃഷ്ണൻ, ആദർശ്, അഭിറാം, അദ്വൈത് ടീമിനും പഞ്ചവാദ്യത്തിൽ സഞ്ജയ് കൃഷ്ണ, അദ്വൈത്, അതുൽ രാഗ്, അഭിറാം, സുധീഷ്, നന്ദകൃഷ്ണൻ, രാഹുൽ കൃഷ്ണൻ ടീമിനുമാണ് എ ഗ്രേഡ് ലഭിച്ചത്. സംസ്കൃതം കഥാ രചനയിൽ ഇ പി പാർവ്വതി എ ഗ്രേഡ് നേടി.

Comments are closed.