mehandi new

പാത്തുമ്മുവിന് വീടൊരുക്കി – താക്കോൽ ദാനം നടത്തി

fairy tale

ഒരുമനയൂർ: പി.കെ.എം. ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ ഒരുമനയൂരിൽ പാത്തുമ്മുവിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം  ഡോ. വി.കെ. അബ്ദുൽ അസീസ് (ജനറൽലാപറോസ്കോപിക് & റോബോട്ടിക് സർജൻ ദയ ഹോസ്പിറ്റൽ തൃശൂർ) നിർവഹിച്ചു.  പാത്തുമ്മുവിന് വേണ്ടി  നജീബ് കുറ്റിപ്പുറം (ഇല ഫൗണ്ടേഷൻ ) താക്കോൽ ഏറ്റുവാങ്ങി. 

planet fashion

ബഷീർ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി ഷൈനബഷീർ അധ്യക്ഷയായിരുന്ന ചടങ്ങീൽ ജമാൽ പെരുമ്പാടി സ്വാഗതം പറഞ്ഞു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, വാർഡ് മെമ്പർ കയ്യുമ്മു ടീച്ചർ, ഷംസുദ്ധീൻ ആൽഫ, റൗഫ് ചേറ്റുവ എന്നിവർ  ആശംസകൾ നേർന്ന് സംസാരിച്ചു. മുഹീദ ഫൈസൽ നന്ദി പറഞ്ഞു. 

വിധവയും നിർധനയുമായ പാത്തുമ്മു ബ്രെയിൻ സംബന്ധമായ അസുഖ ബാധിതയാണ്. മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള മൂന്നു മക്കളുമായാണ് താമസം. നിരവധി പേരുടെ അകമഴിഞ്ഞ പിന്തുണയും സംഭാവനകളുമാണ് ഇത്രയും വേഗത്തിൽ പാത്തുമ്മുവിനൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ  പറഞ്ഞു.

Jan oushadi muthuvatur

Comments are closed.