മണത്തലയിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞു – ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

മണത്തല : മണത്തലയിൽ മരത്തടികൾ കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് മണത്തല പള്ളിക്ക് മുൻവശമാണ് അപകടം. തലക്കും കാലിനും പരിക്കേറ്റ ഡ്രൈവർ കണ്ണൂർ സ്വദേശി മോഹനനെ (65) ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ നിസ്സാരമായതിനാൽ പിന്നീട് പ്രാഥമിക ചികിത്സയ നൽകി വിട്ടയച്ചു.

കുടകിൽ നിന്നും മരത്തടികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് മണത്തലയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് മറ്റൊരു ലോറിയിലേക്ക് മരത്തടികൾ മാറ്റി.
മൂന്നാഴ്ച്ചക്കുള്ളിൽ മൂന്നാമത്തെ ലോറിയാണ് ഇതേ സ്ഥലത്ത് മറിയുന്നത്. ഇരുമ്പ് പൈപ്പുകളുമായി പോയിരുന്ന ലോറിയും മരം കയറ്റി പോയിരുന്ന മറ്റൊരു ലോറിയുമാണ് കഴിഞ്ഞ ആഴ്ചകളിലായി ഇവിടെ മറിഞ്ഞത്.

Comments are closed.