mehandi new

സമൂഹത്തിനും സമുദായത്തിനും ശക്തി പകർന്ന പ്രസ്ഥാനം – സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു

fairy tale

ചാവക്കാട് : അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ കമ്മിറ്റി  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  സ്ഥാപക ദിനം ആചരിച്ചു. കഴിഞ്ഞ 98  വർഷക്കാലം  സമൂഹത്തിനും സമുദായത്തിനും  സമസ്തയുടെ കീഴിലുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ശക്തി പകരുന്ന സംഘടനയായി സമസ്ത ക്ക് വളരാൻ കഴിഞ്ഞിട്ടുണ്ടന്ന്  ചാവക്കാട് മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് പറഞ്ഞു. സമസ്ത സ്ഥാപകദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുർശിദുൽ അനാം മദ്രസ കമ്മിറ്റി പ്രസിഡന്റ്‌ അബു സ്വാലിഹ് പതാക ഉയർത്തി. മത വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുകയും  മത വിശ്വാസത്തോടും മത സംസ്കാരത്തോടും കൈകോർത്ത് പോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമസ്തക്ക് തുടർന്നും നല്ല പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ കഴിയട്ടെ എന്ന് സ്ഥാപകദിന സന്ദേശത്തിൽ മഹല്ല് ജനറൽ സെക്രെട്ടറി നൗഷാദ് അഹമ്മു ആശംസിച്ചു.   മഹല്ല് ജോയിന്റ് സെക്രെട്ടറി അനീഷ്‌ പാലയൂർ, മദ്രസ്സ കമ്മിറ്റി സെക്രട്ടറി ശംസുദ്ധീൻ, യുസഫ് പഞ്ചാരമുക്ക്, ഷജീർ അങ്ങാടി, സദർ മുഅല്ലിം അബൂബക്കർ പൈലിപ്പുറം, തങ്ങൾ ഉസ്താദ്, അസ്‌കർ ഉസ്താദ്, ഖാലിദ് ഉസ്താദ് എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.