വരുന്നു ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി

ചാവക്കാട് : പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് ഭരണാനുമതിയായതായി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അറിയിച്ചു. ആരോഗ്യ, വനിതാ -ശിശുവികസന വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ കത്ത് പരിഗണിച്ചാണ് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്‌പെൻസറി ആരംഭിക്കുന്നതിന് അനുമതിയായത്.

Comments are closed.