പെരിങ്ങോട്ടുകര : ഇന്ത്യ കൊറിയ ജപ്പാൻ സംയുക്ത സംഘടനയായ ഇൻകോ കാർട്ട് ( Inko Kart ) സംഘടിപ്പിച്ച സ്റ്റുഡൻ്റ് എക്‌സ്‌ചേഞ്ച് പെയിൻ്റിംഗ് മത്സരത്തിൽ തൃശൂർ പെരിങ്ങോട്ടുകരെ സ്വദേശി വെങ്കല മെഡൽ നേടി. തൃശ്ശൂർ ഹരിശ്രീ വിദ്യ നിധി ഹൈസ്ക്കൂൾ 9-ാം ക്ലാസ്സ് വിദ്യർത്ഥി കെ എസ് ആത്മികയാണ്. കൊറിയയിലെ ബുസാനിൽ നടന്ന അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്. പെരിങ്ങോട്ടുകര കാനാടി സുജിത്ത് രാഖി ദമ്പതികളുടെ മകളാണ് ആത്മിക. ഇന്ത്യയിൽ നിന്നുള്ള 18 മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയാണ് ആത്മിക. ധൂമകേതു ഭൂമിയിൽ പതിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തം കേൻവാസിൽ പകർത്തിയാണ് അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.