ഗുരുവായൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി

ചാവക്കാട് : വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂർ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ആശ്വസിക്കാം. ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി.
നിലവിൽ പുന്നയൂർ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന പി വി ഫൈസലിനെ ഗുരുവായൂർ വില്ലേജ് ഓഫീസറായി നിയമിച്ചു കൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലഭിച്ചു.

എടക്കഴിയുർ വില്ലേജ് ഓഫീസർക്ക് പുന്നയൂർ വില്ലേജിന്റെ അധിക ചുമതല നൽകി. പാവറട്ടി വില്ലേജ് ഓഫീസർക്ക് ഇനി ഗുരുവായൂരിന്റെ അധിക ചുമതലയില്ല. ഓഗസ്റ്റ് നാലായ നാളെ തന്നെ ചുമതയേൽക്കാനാണ് ഉത്തരവിൽ ആവശ്യപ്പെടുന്നത്.
പൗരാവകാശ വേദിക്ക് വേണ്ടി നൗഷാദ് തെക്കുംപുറം, വാർഡ് കൗൺസിലർ കെ വി സത്താർ, ചാവക്കാട് നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ തുടങ്ങിയവർ ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിരുന്നു.
വില്ലേജ് ഓഫീസർമാരുടെ അമിത ജോലിഭാരത്തെകുറിച്ചും വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്ന ജനം നട്ടംതിരിയുന്നതിനെ കുറിച്ചും ചാവക്കാട്ഓൺലൈനിൽ വിശദമായ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.