വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട്: ടോറസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബ്ദു (70) വാണ് മരിച്ചത്. ചാവക്കാട് നിന്നും പാവറട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി അതേ ദിശയിൽ സഞ്ചരിച്ചിരുന്ന അബ്ദുവിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു. ലോറിക്കടിയിൽ പെട്ട അബ്ദുവിന്റെ കാലിലൂടെ വാഹനം കയറി ഇറങ്ങി. തിങ്കളാഴ്ച രാവിലെ പാലയൂർ ടോബിപടിയിൽ വച്ചായിരുന്നു അപകടം.

തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അബ്ദു ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കബറടക്കം പോലീസ് നടപടികൾക്ക് ശേഷം പിന്നീട്. ഭാര്യ : ഉമൈബാൻ. മക്കൾ: നബീൽ (മുസ്തഫ), റിയാസ്, റിസ്‌വ്വാൻ, ഷെമീം (മീമു).

Comments are closed.