മണത്തലയിൽ മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി

മണത്തല : ചാവക്കാട് മണത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്ന് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്. അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരിൽ ചിലർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മണത്തല പള്ളിതാഴത്ത് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിരുന്നു.

Comments are closed.