mehandi new

അധികാരികൾക്ക് താക്കീതായി ജനകീയ പന്തംകൊളുത്തി പ്രകടനം

fairy tale

ചാവക്കാട് : ചാവക്കാട് – ചേറ്റുവ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു.
ഒരുമനയൂർ വില്യംസ് സെന്ററിൽ നിന്നും ആരംഭിച്ച പന്തംകുളത്തി പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം വ്യാപാരി വ്യവസായി തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ. വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ്‌ പി.കെ ഫസലുദ്ധീൻ അധ്യക്ഷത വഹിച്ചു.

planet fashion

ഡോക്ടർ പി . വി . മധുസൂദനൻ, ഫൈസൽ ഉസ്മാൻ, എന്നിവർ ഐക്യദാർഢ്യം അറിയിച്ചു സംസാരിച്ചു.
ജനകീയ സമര സമിതി സെക്രട്ടറി പി. പി അബുബക്കർ സ്വാഗതവും ട്രെഷറർ പി. എം. യഹ്‌യ നന്ദിയും പറഞ്ഞു.

ജലീൽ വലിയകത്ത്, ബഷീർ ശിഫ, കെ.വി. മുഹമ്മദ്‌, വി. പി. അലി, ഉസ്മാൻ മരക്കാട്ടിൽ, കെ. വി. ഷിഹാസ്, ഇ. കെ. അബ്ദുൽ റസാഖ്, ദുൽഹൻ സുബൈർ, വി. എ. മുഹമ്മദ്‌, എ. പി. ഷാജഹാൻ, റ്റി. വി. അഷറഫ്, ഹൈദ്രോസ് തങ്ങൾ, ഷുഹൈബ്, ഹനീഫ, പി. എം. സാദത്ത്, പി. വി. നൗഷാദ്, കെ. വി. ഷിഹാബ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.