മണത്തല അയിനിപ്പുള്ളിയിൽ പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിക്കിടന്ന ഭീമൻ മലമ്പാമ്പിനെ പിടികൂടി

ചാവക്കാട്: മണത്തല അയിനിപ്പുള്ളി സെന്ററിൽ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ഭീമൻ മലമ്പാമ്പിനെ പിടികൂടി. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ബസ് സ്റ്റോപ്പ് പരിസരത്ത് ഉണ്ടായിരുന്ന പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മലമ്പാമ്പ്. നാട്ടുകാർ എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പൈപ്പിന്റെ ഉള്ളിൽ കുടുങ്ങികിടന്ന മലമ്പാമ്പിനെ പുറത്തേക്കെടുത്ത് പിടിച്ച് കൊണ്ടുപോയി. പൈപ്പ് പൊട്ടിച്ചും പാമ്പിനെ പുറത്തേക്ക് വലിച്ചും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പൈപ്പിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞത്.

Comments are closed.