mehandi new

തിരുവത്രയിൽ ഡി വൈ എഫ് ഐ നേതാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

fairy tale

തിരുവത്ര : പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ ഡി വൈ എഫ് ഐ നേതാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. സിപിഐഎം പ്രവർത്തകൻ കൂടിയായ ഇ എം എസ് നഗർ സ്വദേശി കോടപ്പനയിൽ കാസിമിനാണ് മർദ്ദനമേറ്റത്.  ഞായറാഴ്ച രാവിലെ 9 മണിയോടെ ഇ എം എസ് നഗറിൽ നിൽക്കുകയായിരുന്ന കാസിമിനെ കണ്ടാലറിയാവുന്ന നാട്ടുകാരായ രണ്ടുപേർ അകാരണമായി അസഭ്യം പറയുകയും  മൃഗീയമായി മർദ്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. ഒരാൾ പിടിച്ചുകൊടുത്ത് മറ്റൊരാൾ തലയിലും മുഖത്തും മർദ്ദിക്കുകയായിരുന്നുവെന്ന് കാസിം പരാതിയിൽ പറയുന്നു. പരിക്ക് പറ്റിയ കാസിമിനെ ചാവക്കാട് താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സ നൽകി. ചാവക്കാട് പോലീസിൽ പരാതി നൽകി.

Haji’s pharma

Comments are closed.