ചാവക്കാട് കേന്ദ്രീകരിച്ച് ഖുർആൻ പഠന വേദിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് ഖുർആൻ പഠന വേദിക്ക് തുടക്കം കുറിച്ചു. മുതുവട്ടൂർ ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജെ ഐ എച്ച് ചാവക്കാട് ഏരിയാ പ്രസിഡൻ്റ് ജാഫർ അലി അധ്യക്ഷത വഹിച്ചു. ജെ ഐ എച്ച് ഗുരുവായൂർ ഏരിയാ പ്രസിഡൻ്റ് സിദ്ദീഖ് ഖുർആൻ പാരായണം നടത്തി. വൈസ് പ്രസിഡൻ്റ് ടി അബൂബക്കർ സ്വാഗതം ആശംസിച്ചു.

Comments are closed.