അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി
ഗുരുവായൂർ : കേരളഅർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) മഞ്ചേരിയിൽ നടക്കുന്ന 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് കുബ്സോ ഗുരുവായൂർ യൂണിറ്റ് സ്വീകരണം നൽകി. അർബൻ ബാങ്കുകളുടെ നല്ല നിലനില്പ്, ജനങ്ങളുടെ ആവശ്യങ്ങൾ, ജീവനക്കാരുടെ അവകാശങ്ങൾ എന്നിവ ചർച്ചയാകുന്ന സന്ദേശയാത്ര ഒക്ടോബർ 13-ന് പുതുപ്പള്ളിയിൽ സമാപിക്കും. സ്വീകരണയോഗം ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. കുബ്സോ സംസ്ഥാന വൈസ്പ്രസിഡൻ്റ് പി.എഫ് വിൽസൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റനും സംസ്ഥാന വർക്കിംങ് പ്രസിഡൻൻ്റുമായ ഹുസൈൻ വല്ലാഞ്ചിറ, മുൻ ജനറൽ സെക്രട്ടറി ടി. ശബരീഷ്കുമാർ, അഷ്റഫ് പെരിഞ്ചേരി, യൂണിറ്റ് വർക്കിംങ് പ്രസിഡൻറ് മിലൻഷ, യൂണിറ്റ് സെക്രട്ടറി കെ.എസ് സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് യൂണിറ്റ് ജനറൽബോഡിയോഗം നടന്നു. പുതിയ ഭാരവാഹികളായി ടി.വി ചന്ദ്രമോഹൻ (പ്രിസിഡൻ്റ്), സന്ദീപ് കെ.എസ് (വർക്കിംങ് പ്രസിഡൻ്റ്), ഗീത ദാമോദർ (വൈസ് പ്രസിഡൻ്റ്), മിലൻഷ (സെക്രട്ടറി), വിനീത (ജോയിൻ്റ് സെക്രട്ടറി), ജിനിക്സ് (ട്രഷറർ), ശ്രീനിവാസൻ (ഓഡിറ്റർ),എക്സിക്യുറ്റീവ് അംഗങ്ങളായി രാംകുമാർ, ഐശ്വര്യ, രൂപക്, വിനീത്, ഹരീഷ്, ലളിത, സ്റ്റേറ്റ് മെമ്പർ ആയി എ. പി ബിന്ദു തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Comments are closed.