
മൂന്നുപീടിക : ടോറസ് ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്‌റ്റ് സ്വദേശി പള്ളിയാശേരി പ്രിയൻ (50) ആണ് മരിച്ചത്. പെരിഞ്ഞനം സെന്ററിൽ ദേശീയപാതയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഭാര്യയെ പെരിഞ്ഞനത്തെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം, സ്‌കൂട്ടറിൽ മടങ്ങവെയാണ് അപകടം ഉണ്ടായത്. ടോറസ് ലോറി ദേഹത്ത്കൂടി കയറിയിറങ്ങുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

Comments are closed.