mehandi new

വെറുപ്പ് ഉൽപ്പാദന മേഖലയിൽ സ്നേഹത്തിന്റെ കട തുറക്കണം ടി. എൻ പ്രതാപൻ എം പി

fairy tale

ചാവക്കാട് : നാസ്തികതയുടെ മതവിരോധത്തിന്റെയും മതനിഷേധത്തിന്റെയും മൂടുപടം മാറ്റി വെറുപ്പുൽപാദനത്തിന്റെ മേഖലയിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കട തുറക്കാൻ സമൂഹത്തിന് ആവണമെന്ന് ടി. എം. പ്രതാപൻ എം പി പറഞ്ഞു. ശാസ്ത്രമല്ല വെറുപ്പുൽപ്പാദനമാണ് നാസ്തികത എന്ന വിഷയത്തിൽ ഐ. എസ്. എം തൃശൂർ ജില്ലാ കമ്മറ്റി ചാവക്കാട് സംഘടിപ്പിച്ച ഓപ്പൺ ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ തിന്മകളിലേക്ക് വലിച്ചിഴക്കുന്ന ആത്‌മീയ കച്ചവടവും അന്ധവിശ്വാസ പ്രചാരണവും പ്രതിരോധിച്ചേ മതിയാവൂ. മത തീവ്രവാദം പ്രചരിപ്പിച്ച് സമൂഹത്തെ ചിന്നഭിന്നമാക്കാനാണ് പലരും ശ്രമിക്കുന്നത് അവിടെ മതസഹിഷ്ണുതയുടെ കാവലാളാവാൻ നമുക്ക് സാധിക്കണം. ജനാധിപത്യ രാജ്യത്ത് അധാർമികതയും വർഗീയതയയും വർധിക്കുമ്പോൾ നേരാണ് നിലപാട് എന്ന പ്രമേയവുമായി സമൂഹത്തിലേക്ക് കടന്നു വരുന്ന ഐ എസ് എമ്മിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

planet fashion

നേരാണ് നിലപാട് എന്ന പ്രമേയവുമായി ഡിസംബറിൽ എറണാകുളത്ത് നടക്കുന്ന ഐ. എസ്. എം. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സംഘാടക സമിതി ചെയർമാൻ ഇ. കെ ഇബ്രാഹിംകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ഐ. എസ്. എം ജില്ലാ സെക്രട്ടറി പി. എം. അക്ബറലി സ്വാഗതം പറഞ്ഞു. കെ. എൻ. എം സംസ്ഥാന സെക്രട്ടറി അബ്ദുൾഹസീബ് മദനി, ജില്ലാ പ്രസിഡണ്ട് പി. കെ. മുഹമ്മദ്, ഐ. എസ്. എം ജില്ലാ പ്രസിഡണ്ട് സാലിഷ് വാടാനപ്പളളി എന്നിവർ ആശംസ നേർന്നു. ആഷിക് ഷാജഹാൻ ഫാറൂക്കി വിഷയം അവതരിപ്പിച്ചു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം. എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഐ.എസ്.എം ജില്ലാ ട്രഷറർ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ. ആർ. വി അബ്ദുൽ റഹീം, കെ. കെ. സൈതുമാസ്റ്റർ, കരീം മാസ്റ്റർ പുന്നയൂർ, എൻ മുഹമ്മദ് ഫാറൂഖി, എ കെ. അബ്ദുൽ കരീം, മുഹ്സിൻ ഹാജി, യാസർ അറഫാത്ത്,
എം.എം. ലത്തീഫ് മാസ്റ്റർ, ശിഫാസ് മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.