mehandi new

മറന്നുവെച്ച സ്വർണ്ണം ഉടമയെ കണ്ടെത്തി തിരികെ നൽകിയ കടയുടമയെ വ്യാപാരി സംഘടന ആദരിച്ചു

fairy tale

ഗുരുവായൂർ : കടയിൽ മറന്നു വച്ച സ്വർണാഭരണം ഉടമയെ കണ്ടത്തി തിരികെ നൽകിയ വ്യാപാരി സി. ഡി ജോൺസനെ കേരള വ്യാപാരി വ്യവസായി സമിതി ആദരിച്ചു. ഗുരുവായൂർ യൂണിറ്റ് സംഘടിപ്പിച്ച സമാദരണ സദസ് ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.എ.അരവിന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോഫി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് മുണ്ടറക്കോട് ചന്ദ്രൻ, പി.വി.സന്തോഷ്, എൻ.കെ. ലോറൻസ്, കെ.ബി.ഷൈജു, എൻ.എസ്. സഹദേവൻ, വത്സൻ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Macare 25 mar

Comments are closed.